സെന്റ് അൽഫോൻസാ സ്കൂൾ അധ്യാപക സമരം ഒത്തുതീർന്നു



പട്ടിക്കാട് കെയുഎസ്ടിയു (സിഐടിയു) നേതൃത്വത്തിൽ സെന്റ്‌ അൽഫോൻസാ  പബ്ലിക് സ്കൂളിലെ അധ്യാപകർ സ്കൂളിനു മുന്നിൽ നടത്തിയിരുന്ന അനിശ്ചിതകാല സത്യഗ്രഹസമരം അവസാനിപ്പിച്ചു. 206 ദിവസമായി തുടരുന്ന സമരമാണ് ചർച്ചയിലൂടെ ഉഭയകക്ഷി കരാർപ്രകാരം ഒത്തുതീർപ്പായത്. പിരിച്ചു വിട്ട അധ്യാപകരെ തിരിച്ചെടുക്കുക, അടിസ്ഥാനരഹിതമായി നടത്തിയ ഗാർഹിക അന്വേഷണവും പിരിച്ചു വിടലും റദ്ദാക്കുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.     ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്ന മുറയ്‌ക്ക് അധ്യാപകരായ സോണിയ, സോണി, ചിത്ര, സബിത, ലക്ഷ്മി, നുബി, നിഷ എന്നീ ഏഴു പേരെ തിരിച്ചെടുത്ത് നിയമനം നൽകും. അച്ചടക്ക നടപടിയുടെ ഭാഗമായി നിയമപ്രകാരം പിരിച്ചുവിട്ട അധ്യാപകരായ സൗമ്യ, വിജി, ശാലിനി, സ്മേര എന്നിവരുടെ വിഷയം പ്രത്യേകചർച്ചയിലൂടെ  പരിഹരിക്കും. പിരിഞ്ഞുപോകാൻ താൽപ്പര്യമുള്ളവർക്ക്‌  അപേക്ഷിച്ചാൽ ആനുകൂല്യങ്ങൾ അനുവദിക്കാനും തീരുമാനമായി.  സമരത്തിന്റെ സമാപനയോഗം കെ യു എസ് ടി യു ജില്ലാ സെക്രട്ടറി  ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു  അൽഫോൻസാ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശാലിനി മനോജ്‌  അധ്യക്ഷയായി. സിഐടിയു മണ്ണുത്തി ഏരിയ സെക്രട്ടറി  കെ ആർ രവി,  ആഭരണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി ചന്ദ്രൻ, സിപിഐ എം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ  സെക്രട്ടറി എം ബാലകൃഷ്ണൻ, ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ മേഖല സെക്രട്ടറി  പി വി സുദേവൻ,  പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌  വിൽ‌സൻ ചെമ്പനാൽ,  പി ജെ അജി, മിനി ഭാസ്കരൻ, പി ജി ഗംഗാധരൻ,  ഒ കെ മോഹനൻ, വിജി ജോയ്‌, ലക്ഷ്മി നായർ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News