ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക്



ചാലക്കുടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് ഒരുങ്ങുന്നു. നിർമാണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ  സമർപ്പിച്ചു. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായി കെട്ടിട നിർമാണത്തിന് 2021–--22 ബജറ്റിൽ നാലുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, നിർമാണം ആരംഭിക്കാനായി ഇപ്പോഴത്തെ എംഎൽഎയുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. നിർമാണം സ്തംഭനാവസ്ഥയിലായതോടെ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, വാർഡ് മെമ്പർ ലിജോ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് നടപടിയായത്. ടെൻഡർ നപടികൾ പൂർത്തീകരിച്ച് മെയ് മാസത്തോടെ നിർമാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. Read on deshabhimani.com

Related News