ബജറ്റ് ചര്‍ച്ച: പ്രതിപക്ഷം ഇറങ്ങിപ്പോയി



ചാലക്കുടി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് ചർച്ചായോഗത്തിൽനിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഓഫീസ് കാര്യാലയത്തിൽ തിരക്കുപിടിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് 51 ലക്ഷത്തോളം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു പ്രധാനമായും പ്രതിപക്ഷത്തിന്റെ എതിർപ്പ്. ജനറൽ, മെയിന്റനൻസടക്കം മുഴുവൻ ഫണ്ടും ഇതിനായി മാറ്റിവയ്ക്കുന്ന നടപടിയെ പ്രതിപക്ഷം ചോദ്യംചെയ്തു. ഈ തുകയുടെ പകുതി ഡിവിഷനുകളിലെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.  ഇതിന് സർക്കാർ അനുമതി ലഭിച്ചിട്ടില്ല. മാത്രമല്ല ബ്ലോക്ക് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചു മാറ്റാനും അനുമതിയായിട്ടില്ല. ഇതൊന്നും ചെയ്യാതെ മുഴുവൻ ഫണ്ടും കെട്ടിട നിർമാണത്തിനായി മാറ്റിവയ്ക്കുന്നത് വികസനമുരടിപ്പിന് കാരണമാകുമെന്ന് പ്രതിപക്ഷം പറഞ്ഞു. ബീന രവീന്ദ്രൻ, രമ്യ വിജിത്ത്, സിന്ധു രവി, ഇന്ദിര പ്രകാശൻ, എം ഡി ബാഹുലേയൻ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News