പാലപ്പിള്ളി ഫുട്ബോൾ മൈതാനിയിലും കാട്ടാനക്കൂട്ടം

പാലപ്പിള്ളി ഫുട്ബോൾ മൈതാനിയിൽ തിങ്കളാഴ്ച രാവിലെ ഇറങ്ങിയ കാട്ടാനക്കൂട്ടം


വരന്തരപ്പിള്ളി പാലപ്പിള്ളി ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി. പാലപ്പിള്ളി ഫുട്ബോൾ മൈതാനത്താണ് കുട്ടികൾ ഉൾപ്പടെ ഒമ്പത്‌ ആനകൾ ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.  തോട്ടത്തിൽനിന്നിറങ്ങിയ ആനക്കൂട്ടം തൊഴിലാളികളുടെ പാഡികൾക്കിടയിലൂടെയാണ് മൈതാനത്തെത്തിയത്. നാട്ടുകാർ പാട്ടകൊട്ടിയും ഒച്ചവച്ചും ആനകളെ ഓടിച്ചു.  പിള്ളത്തോടിന് സമീപത്തെത്തിയ ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത് വാഹനയാത്രക്കാരെ ആശങ്കയിലാക്കി. പിന്നീട്ട് തോട്ടത്തിലേക്ക് ആനകൾ മാറിയതോടെയാണ് യാത്രക്കാർ കടന്നുപോയത്.   Read on deshabhimani.com

Related News