ബാലസംഘം ചരിത്രസദസ്സുകൾ ഉണർന്നു

ബാലസംഘം ജില്ലാതല ചരിത്ര സദസ്സ്‌ സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ ‘ഇന്ത്യ ഏസ്‌ ആൻ ഐഡിയ’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യസമരത്തിലെ കുട്ടികൾ എന്ന വിഷയത്തിൽ ബാലസംഘം സംഘടിപ്പിക്കുന്ന ചരിത്ര സദസ്സുകൾക്ക്‌ തുടക്കമായി.  ജില്ലാതല ഉദ്ഘാടനം പെരുന്തുരുത്തി, -ചെറുതുരുത്തി യൂണിറ്റുകളിൽ സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ, പ്രസിഡന്റ്‌ മുഹമ്മദ് അഷറഫ് എന്നിവർ പ്രഭാഷണം നടത്തി. വടക്കാഞ്ചേരിയിൽ ജില്ലാ കൺവീനർ എസ് ബസന്ത് ലാൽ ഉദ്‌ഘാടനം ചെയ്‌തു. ഫെബ്രുവരി അഞ്ചുവരെ ബാലസംഘത്തിന്റെ മുഴുവൻ യൂണിറ്റുകളിലും ചരിത്ര സദസ്സ്‌ അരങ്ങേറും. Read on deshabhimani.com

Related News