ഓടുന്ന വാഹനത്തിന് തീപിടിച്ചു



കൊടകര  ഓടുന്നതിനിടെ ചരക്ക് ട്രെയിനിന്‌ തീപിടിച്ചു. ചാലക്കുടി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടാറ്റാ എയ്‌സ് വണ്ടിക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ ദേശീയ പാത കൊടകര മേൽപ്പാലത്തിൽ ആയിരുന്നു സംഭവം. ആളപായമില്ല. പുതുക്കാട് നിന്ന്‌ അഗ്നിരക്ഷാ സേനയും കൊടകര പൊലീസും സ്ഥകത്തെത്തി തീയണച്ചു. തീ പിടിച്ച ഉടനെ വണ്ടിയിൽ ഉണ്ടായിരുന്നവർ വണ്ടി നിർത്തി ഇറങ്ങി ഓടി മാറി. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തതിന് കാരണം എന്നാണ് നിഗമനം. Read on deshabhimani.com

Related News