നീലക്കോഴികളെക്കൊണ്ട് 
പൊറുതിമുട്ടി കര്‍ഷകര്‍

കോട്ടാറ്റ് പാടശേഖരം


ചാലക്കുടി നീലക്കോഴികളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ. കോട്ടാറ്റ് പാടശേഖരത്താണ് നീലക്കോഴികൾ കർഷകരുടെ ഉറക്കംകെടുത്തുന്നത്. നട്ട് രണ്ടാഴ്ചയോളമെത്തിയ നെൽച്ചെടികൾ കൂട്ടത്തോടെയെത്തുന്ന നീലക്കോഴികൾ നശിപ്പിച്ചുകഴിഞ്ഞു. നെൽച്ചെടികളുടെ കൂമ്പ് വലിച്ചു തിന്ന് ചെടി കടയോടെ പറിച്ചിടുകയാണ്. നൂറോളം ഏക്കർ വരുന്ന കോട്ടാറ്റ് പാടശേഖരത്താണ് നീലക്കോഴികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പകൽസമയങ്ങളിൽ ജോലിക്കാരെ നിർത്തിയാണ് നീലക്കോഴികളെ തുരത്തുന്നത്.  വൈകുന്നേരങ്ങളിൽ ഇവ കൂട്ടത്തോടെയെത്തി നെൽച്ചെടി നശിപ്പിക്കുകയാണ്. രണ്ടും മൂന്നും തവണ ഞാറ് നടേണ്ട അവസ്ഥയാണിപ്പോൾ. ഇതേത്തുടർന്നുണ്ടാകുന്ന ഭാരിച്ച ചെലവ് താങ്ങാനാകാതെ പല കർഷകരും കൃഷിയിൽ നിന്നും പിന്തിരിയാൻ ഒരുങ്ങുകയാണ്‌. പാടശേരത്തിന് നടുവിൽ പണ്ട് ഓട്ടുകമ്പനികൾക്കായി മണ്ണെടുത്ത വൻ കുഴികളാണ് നീലക്കോഴികളുടെ താവളം. ഇവിടെനിന്നും ഇവയെ ഓടിച്ചു വിടാനും കർഷകർക്കാവുന്നില്ല. നഗരസഭാ അധികൃതർ നീലക്കോഴികളെ ഓടിക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നാണ് കർഷകരുടെ ആവശ്യം. Read on deshabhimani.com

Related News