കൗൺസിലർക്കെതിരെ നടപടി വേണം: 
ഡിവൈഎഫ്‌ഐ ധർണ നടത്തി

ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എസ് സന്തോഷ് 
ഉദ്‌ഘാടനം ചെയ്യുന്നു


ചാലക്കുടി അനധികൃത നിർമാണത്തിന് അനുമതി നല്കാത്തതിന്‌ മുനിസിപ്പൽ എൻജിനിയറെ വധഭീഷണി മുഴക്കി മുറിക്കുള്ളിൽ പൂട്ടിയിട്ട കോൺഗ്രസ്‌ കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എസ് സന്തോഷ് ഉദ്‌ഘാടനം ചെയ്തു.  ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ബി ഷബീർ അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷ ലീഡർ സി എസ് സുരേഷ്, നിധിൻ പുല്ലൻ, കെ എസ് സുനോജ്, ഷൈജ സുനിൽ, ജിഷ്ണു വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News