കൊടകര ഷഷ്‌ഠി ചൊവ്വാഴ്ച



കൊടകര   കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രത്തിലെ ഷഷ്‌ഠി ഉത്സവം (കൊടകര ഷഷ്‌ഠി) ചൊവ്വയും തൃക്കാർത്തിക ഉത്സവം ഡിസംബർ ഏഴിനും ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷഷ്‌ഠി ആഘോഷത്തിൽ 21 ദേശങ്ങൾ പങ്കെടുക്കും. ആദ്യ കാവടി സെറ്റ് ചൊവ്വാഴ്‌ച പകൽ 11 നും രാത്രി 11.30 നും ക്ഷേത്ര പന്തലിലെത്തും. ഡിസംബർ ഏഴിന്‌ കാർത്തിക ദിവസം പുലർച്ചെ മൂന്നിന് പള്ളിയുണർത്തൽ, നാലിന് അഷ്ടപദി, 8.45ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പകൽ 2.30ന് കാഴ്ചശീവേലി, പഞ്ചവാദ്യം, അഞ്ചിന് മേളം, ആറു മുതൽ 8.30 വരെ നാഗസ്വരക്കച്ചേരി, 9.30 ന് നാടകം, രാത്രി ഒന്നിന്‌ പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും. കാർത്തിക ഉത്സവത്തിന്റെ തലേ ദിവസം രാത്രി 7.30 മുതൽ വിവിധ കലാപരിപാടികളുമുണ്ടാവും. ക്ഷേത്രം ഭരണസമിതി സെക്രട്ടറി രവീന്ദ്രൻ ഇളയത്ത്, ഭാരവാഹികളായ എം കെ രാമകൃഷ്ണൻ, കെ സുരേഷ് മേനോൻ, ഇ വി അരവിന്ദാക്ഷൻ, ഇ എൻ അജിത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News