കൊടകര, വടക്കാഞ്ചേരി, നാട്ടിക 
ഏരിയ സമ്മേളനങ്ങൾ ഇന്നുതുടങ്ങും



തൃശൂർ സിപിഐ എം  കൊടകര, വടക്കാഞ്ചേരി, നാട്ടിക ഏരിയ സമ്മേളനങ്ങൾ ശനിയാഴ്‌ച തുടങ്ങും. സമ്മേളന അനുബന്ധ പരിപാടികളെല്ലാം വെള്ളിയാഴ്‌ചയോടെ സമാപിച്ചു. കൊടകര ഏരിയ സമ്മേളനം എ കെ കുട്ടൻ നഗറിൽ (നെല്ലായി കൊളത്തൂർ കാവല്ലൂർ ഓഡിറ്റോറിയം) രാവിലെ 10ന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യും.  സംസ്ഥാനകമ്മിറ്റി അംഗം എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ യു പി ജോസഫ്, കെ കെ രാമചന്ദ്രൻ എംഎൽഎ, പി കെ ഡേവിസ് എന്നിവർ പങ്കെടുക്കും. വടക്കാഞ്ചേരി ഏരിയ സമ്മേളനം എൻ വി ശ്രീധരൻ നഗറിൽ (ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയം) രാവിലെ 9.30ന് സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ പങ്കെടുക്കും.നാട്ടിക ഏരിയ സമ്മേളനം കെ വി പീതാംബരൻ നഗറിൽ (വലപ്പാട്‌ ചിത്ര ഓഡിറ്റോറിയം) രാവിലെ 9.30ന്‌ സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യും.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി അബ്ദുൾഖാദർ, മുരളി പെരുനെല്ലി എംഎൽഎ, പി കെ ഷാജൻ എന്നിവർ പങ്കെടുക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിക്കുന്ന മൂന്നു സമ്മേളനങ്ങളും ഞായറാഴ്‌ച വൈകിട്ട്‌ സമാപിക്കും.    Read on deshabhimani.com

Related News