ബാലസംഘം സംസ്ഥാന സമ്മേളനം; ഫണ്ടുശേഖരണം നടത്തി

സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം കൂട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ ഹുണ്ടിക ശേഖരണം


തൃശൂർ ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി കുട്ടികളുടെ നേതൃത്വത്തിൽ ഹുണ്ടിക കലക്ഷൻ തുടങ്ങി. യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ്‌ ഫണ്ട്‌ ശേഖരണം നടത്തുന്നത്‌.  ചൊവ്വാഴ്‌ചയും യൂണിറ്റുകളിൽ ബാലസംഘം കൂട്ടുകാർ ഹുണ്ടിക കലക്ഷൻ നടത്തും. ഒക്ടോബർ 4, 5, 6 തീയതികളിലാണ്‌ സംസ്ഥാന സമ്മേളനം . നാലിന്‌ പകൽ മൂന്നിന്‌ തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനത്തിൽ അരലക്ഷം കുട്ടികളുടെ റാലിയും സംഘടിപ്പിക്കും. പൊതുസമ്മേളനം  പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. 5, 6 തീയതികളിൽ  പ്രതിനിധിസമ്മേളനം നടക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.   Read on deshabhimani.com

Related News