ഇന്ത്യൻ ഫോട്ടോ ഫെസ്‌റ്റ്‌:
അനൂപ്‌ കൃഷ്‌ണയ്‌ക്ക്‌ പുരസ്‌കാരം

അനൂപ്കൃഷ്ണ


തൃശൂർ  ഹൈദരാബാദിൽ നടന്ന ഇന്ത്യൻ ഫോട്ടോഫെസ്‌റ്റിൽ വെഡിങ് വിഭാഗത്തിൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് തൃശൂർ സ്വദേശി അനൂപ് കൃഷ്ണ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും ഒരു ലക്ഷം രൂപയുടെ ഫോട്ടോഗ്രഫി ഉപകരണങ്ങളുമാണ്‌ പുരസ്‌കാരം.   85 രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലധികം ഫോട്ടോഗ്രാഫർമാർ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. പ്രശസ്‌ത ഫോട്ടോഗ്രാഫർ രഘു റായ്‌ അടങ്ങുന്ന ജൂറിയാണ്‌ മികച്ച ഫോട്ടോഗ്രാഫറെ തെരഞ്ഞെടുത്തത്‌.  കേരള ലളിതകലാ അക്കാദമി അവാർഡ്-,  ഐ വിൻ ഇന്റർനാഷണൽ അവാർഡ്, ഡിജെ മെമ്മോറിയൽ  ഇന്റർനാഷണൽ ഫോട്ടോഗ്രഫി മെറിറ്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അനൂപിന്‌ ലഭിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News