പീച്ചി ഉൽപ്പന്നങ്ങളുടെ
വിതരണത്തിന് ബ്രാൻഡ്

മീൻ വിളവെടുപ്പ് റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു


പീച്ചി  പീച്ചിയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി പീച്ചി ബ്രാൻഡ് ഉണ്ടാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.  താഴത്ത്  ടി കെ ഭാസ്കരന്റെ വീട്ടുവളപ്പിൽ സുഭിക്ഷ കേരളം ബയോ ഫ്ലോക്ക് മീൻകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഫിഷറീസ് വകുപ്പും പാണഞ്ചേരി പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പിൽ നിന്ന് 18,400 രൂപയും പാണഞ്ചേരി പഞ്ചായത്തിൽ നിന്ന് 36,800 രൂപയും ഇതിനായി ധനസഹായം നൽകി.  40 ശതമാനം സബ്സിഡി നിരക്കിൽ 1.38 ലക്ഷം രൂപ മുതൽമുടക്കിയാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിൽ പദ്ധതി വഴിയുള്ള ആദ്യ വിളവെടുപ്പാണിത്. കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറുമാസത്തിനുള്ളിലാണ് മീനുകൾ 500 ഗ്രാം തൂക്കമായത്. പുഴയോരം ഫിഷ് ഫാമിൽ 1250 തിലാപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.  ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി.  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജ ജോസ്, പീച്ചി മത്സ്യഭവൻ ഫീഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. എം ജോയ്നി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പ്രോജക്ട് കോ-–-ഓർഡിനേറ്റർ- അനഘ, ഫിഷറീസ് പ്രൊമോട്ടർ പ്രദീപ്,  ഇ ടി ജലജൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News