ദൃഷ്ടി പദ്ധതിയുമായി
ഭാരതീയ ചികിത്സാ വകുപ്പ്



തൃശൂർ കുട്ടികളിലെ കാഴ്ചക്കുറവിന് ഭാരതീയ ചികിത്സ വകുപ്പിന്റെ ദൃഷ്ടി പദ്ധതിയിലൂടെ പരിഹാരം. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി, എവിഎം ഗവൺമെന്റ് ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ ദൃഷ്ടി പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. പി ആർ സലജകുമാരി അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതാണ്‌ ദൃഷ്ടി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സംസ്ഥാന കൺവീനർ ഡോ. പി കെ നേത്രദാസ് പറഞ്ഞു. ക്ലാസുകൾ സംഘടിപ്പിക്കുവാൻ താൽപര്യമുള്ള സ്‌കൂൾ അധികൃതർ - 9446560271, 8547761950, 9446049813, 7559036996 എന്നീ നമ്പറുകളിൽ രാവിലെ ഒമ്പത്‌  മുതൽ ഒന്ന്‌ വരെയുള്ള സമയത്ത് ബന്ധപ്പെടണം. ഓൺലൈൻ ക്ലാസുകളായതിനെ തുടർന്ന് കുട്ടികളിൽ കണ്ണ് സംബന്ധമായ പ്രശ്‌നങ്ങൾ വർധിച്ചുവരികയാണ്. കണ്ണട ഉപയോഗിക്കുന്ന  കുട്ടികളിലും അല്ലാത്ത കുട്ടികളിലും തലവേദന കണ്ണിന് കഴപ്പ്, വേദന എന്നിവ കൂടുതലായി കണ്ടുവരുന്നു.   ഈ സാഹചര്യത്തിൽ ദൃഷ്ടി പദ്ധതിയിലൂടെയുള്ള ബോധവൽക്കരണ ക്ലാസുകൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News