തൃശൂരിന്‌ ഓവറോൾ കിരീടം

സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഓവറോൾ വിഭാഗം കിരീടം ചൂടിയ തൃശൂർ ടീം അംഗങ്ങൾ റവന്യൂമന്ത്രി കെ രാജനൊപ്പം


തൃശൂർ പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിൽ തൃശൂർ ജില്ലയ്‌ക്ക്‌ കിരീടം. കലാ മത്സരങ്ങളിൽ 272പോയിന്റും കായിക മത്സരങ്ങളിൽ 39 പോയിന്റും അടക്കം 311 പോയിന്റോടെയാണ്‌ സാംസ്‌കാരിക തലസ്ഥാന ജില്ല ഓവറോൾ കിരീടം ചൂടിയത്‌. വാശിയേറിയ മത്സരത്തിൽ കോട്ടയം ജില്ലയെ 12 പോയിന്റിന്‌ പിന്നിലാക്കി കണ്ണൂർ രണ്ടാംസ്ഥാനം നേടി. കണ്ണൂർ 215 പോയിന്റും കോട്ടയം 203 പോയിന്റും നേടി. 202 പോയിന്റ്‌ നേടിയ വയനാട്‌ ജില്ല നാലാം സ്ഥാനവും 190 പോയിന്റ്‌ നേടിയ മലപ്പുറം ജില്ല അഞ്ചാം സ്ഥാനവും നേടി. ഒരു ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ അടക്കം 14 ജില്ലകളും പോയിന്റ്‌ പട്ടികയിൽ ഇടംപിടിച്ചു. തേക്കിൻകാട്‌ മൈതാനിയിലെ പ്രധാനവേദിയിൽ നടന്ന സമാപനസമ്മേളനം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ അധ്യക്ഷനായി. കലക്ടർ ഹരിത വി കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, ജോയിന്റ്‌ ലാൻഡ്‌ റവന്യൂ കമീഷണർ ജെറോമിക്‌ ജോർജ്‌, എഡിഎം റെജി പി ജോസഫ്‌ എന്നിവർ സംസാരിച്ചു. വിജയികൾക്ക്‌ മന്ത്രി കെ രാജൻ സമ്മാനം വിതരണം ചെയ്‌തു. Read on deshabhimani.com

Related News