ടിപ്പർലോറികൾക്കുള്ള സമയനിയന്ത്രണം പിൻവലിക്കുക:
തൃശുർ ജില്ലാ ലോറി ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ

തൃശുർ ജില്ലാ ലോറി ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ സ്‌കൂൾ സമയത്തിന്റെ പേരിൽ ടിപ്പർ ലോറികൾക്ക്‌ ഏർപ്പെടുത്തിയ സമയനിയന്ത്രണം അവസാനിപ്പിക്കണമെന്ന് തൃശൂർ ജില്ലാ ലോറി ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ടിപ്പർ തൊഴിലാളികളെ തെറ്റായ രീതിയിൽ  സമൂഹത്തിൽ അവതരിപ്പിക്കുന്ന ഉത്തരവുമൂലം ഒരു ദിവസം പൂർണമായി ജോലിയെടുക്കാൻ കഴിയുന്നില്ല. കൂടാതെ കരിങ്കൽ, മണൽ, മണ്ണ് കയറ്റി വരുന്ന ലോറികളെ വഴിയിൽ തടഞ്ഞുനിർത്തിയുള്ള പൊലീസ്, റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കും പിഴ ഈടാക്കലിനും പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ബാബു തച്ചനാടൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി കെ പുഷ്പാകരൻ, എം കെ ശശിധരൻ  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം കെ ബാലകൃഷ്ണൻ റിപ്പോർട്ട്  അവതരിപ്പിച്ചു. ഭാരവാഹികൾ: എം കെ ബാലകൃഷ്ണൻ (പ്രസിഡന്റ്), പി എ സിദ്ദിഖ് (സെക്രട്ടറി), കെ ടി സുരേഷ് കുമാർ (ട്രഷറർ).   Read on deshabhimani.com

Related News