കെഎസ്‌എസ്‌പിയു സംസ്ഥാന സമ്മേളനം ഇന്ന്‌



  തൃശൂർ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തൃശൂരിൽ വിളംബര ജാഥ നടന്നു. തൃശൂർ സിഎംഎസ്‌ സ്‌കൂളിന്‌  സമീപത്ത്‌ നിന്നും ആരംഭിച്ച ജാഥ തെക്കേഗോപുര നടയിൽ സമാപിച്ചു.  പൊതുയോഗം കെഎസ്‌എസ്‌പിയു  സംസ്ഥാന പ്രസിഡന്റ്‌  എൻ സദാശിവൻ നായർ ഉദ്‌ഘാടനം ചെയ്‌തു.സംസ്ഥാന ജനറൽ സെക്രട്ടറി  ആർ രഘുനാഥൻ നായർ,  ട്രഷറർ  കെ സദാശിവൻ നായർ,  സംസ്ഥാന സെക്രട്ടറി വി കെ ഫാരിഫാബി, ജില്ലാ സെക്രട്ടറി എ സി ജോസ്‌ എന്നിവർ സംസാരിച്ചു.   സംസ്ഥാന സമ്മേളനം  വെള്ളി  രാവിലെ 10ന്  തൃശൂർ ഡിബിസിഎൽസി ഓഡിറ്റോറിയത്തിൽ  മന്ത്രി കെ രാജൻ   ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ സമാദരണം അതിരൂപതാ ആർച്ച്‌ ബിഷപ്‌  ആൻഡ്രൂസ്‌ താഴത്ത്‌  ഉദ്‌ഘാടനം ചെയ്യും.  ശനി  പകൽ 11ന്   സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.   രണ്ടിന് നടക്കുന്ന വനിതാ സമ്മേളനം കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News