വെടിക്കെട്ട് കാണാൻ അവസരം ഒരുക്കണം



തൃശൂർ തൃശൂർ പൂരം വെടിക്കെട്ട്   സൗകര്യപ്രദമായി കാണാനുള്ള സൗകര്യം ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ  വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി യോഗം തീരുമാനിച്ചു. 2016 നുശേഷം തൃശൂർ പൂരം വെടിക്കെട്ട് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി കാണുവാൻ  സാധിക്കുന്നില്ല. വെടിക്കെട്ട് ജനങ്ങൾക്ക് സൗകര്യപ്രദമായി കാണുന്നതിനായി  ഇരു ദേവസ്വങ്ങളും സർക്കാരുമായി നേരത്തേ ആലോചിച്ചു തീരുമാനം എടുക്കണം. സമിതി പ്രസിഡന്റ്‌  പി പങ്കജാക്ഷൻ അധ്യക്ഷനായി.  ി സെക്രട്ടറി ടി ആർ ഹരിഹരൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News