തൃശൂർ പച്ചക്കറി മാര്‍ക്കറ്റില്‍ പൊലീസ് ജാഗ്രത



 തൃശൂർ പച്ചക്കറി കരിഞ്ചന്ത തടയുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുമായി തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ പൊലീസ് ജാഗ്രത. മാർക്കറ്റിലേക്കുള്ള പ്രവേശനം ഒരു വഴിയിലുടെ മാത്രമാക്കി. മറ്റു വഴികളിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ മുതൽ ഏർപ്പെടുത്തിയ നിയന്ത്രണം പകൽ രണ്ടുവരെ തുടർന്നു. അമ്പതോളം പൊലീസുകാർ മാർക്കറ്റിൽ റോന്തു ചുറ്റുന്നുണ്ട്‌. വെള്ളിയാഴ്ച മുതൽ കടയ്‌ക്കുള്ളിൽ മാത്രം ഉൽപ്പന്നങ്ങൾ സൂക്ഷിച്ച് വിൽക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച് എല്ലാ കടകളിലും നോട്ടീസ് നൽകി. പച്ചക്കറി ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ വ്യാപാരികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവർക്ക് ചരക്ക് എത്തുന്നുണ്ട്. കേരളത്തിൽനിന്ന് വണ്ടികൾ പോയും ചരക്ക്  കൊണ്ടുവരുന്നുണ്ട്. ചിലർ കൂടുതൽ വില ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.  നാട്ടിൻപുറങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് സ്റ്റേഷനി സാധനങ്ങളുടെ വരവ് നിലച്ചിട്ടുണ്ട്. എന്നാൽ പലവ്യഞ്ജനങ്ങൾ സ്റ്റോക്കുണ്ട്. Read on deshabhimani.com

Related News