490 രോഗികൾ;
276 രോഗമുക്തർ



തൃശൂർ  വെള്ളിയാഴ്ച  490 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 276 പേർ രോഗമുക്തരായി. സമ്പർക്കം വഴി 477 പേർക്കാണ് രോഗം. കൂടാതെ രണ്ട്‌ ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടുപേർക്കും രോഗ ഉറവിടം അറിയാത്ത മൂന്നുപേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 36 പുരുഷൻമാരും 43 സ്ത്രീകളും പത്ത് വയസ്സിനു താഴെ അഞ്ച്‌ ആൺകുട്ടികളും ഏഴ്‌ പെൺകുട്ടികളുമുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3902 ആണ്. തൃശൂർ സ്വദേശികളായ 54 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 98,095 പേരിൽ 93,519 പേരാണ് ആകെ രോഗമുക്തരായത്.  പുതുതായി ചികിത്സയിൽ പ്രവേശിച്ച 264 പേരിൽ 80 പേർ ആശുപത്രിയിലും 184 പേർ വീടുകളിലുമാണ്. 6613 സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. Read on deshabhimani.com

Related News