കെഎസ്‌ആർടിസി ബസ് കണ്ടെയ്നർ ലോറിയിലിടിച്ചു

അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി ബസ്


കൊടകര  ദേശീയപാതയില്‍ കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് കണ്ടെയ്നര്‍ ലോറിയിലിടിച്ചു.  15 പേര്‍ക്ക് പരിക്കേറ്റു. ഉളുമ്പത്തുകുന്ന് ഓട്ടുകമ്പനിക്ക് സമീപം വെള്ളിയാഴ്ച പകൽ ഒന്നിനാണ്‌ അപകടം. കോഴിക്കോട്ടുനിന്ന് ചങ്ങനാശേരിയിലേക്ക് പോയിരുന്ന സൂപ്പര്‍ഫാസ്റ്റാണ് നിയന്ത്രണം വിട്ട് എതിര്‍ദിശയിലുള്ള പാതയിലേക്ക് ഇടിച്ചുകയറിയത്. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നര്‍ ലോറിയുടെ വശത്ത് ഇടിച്ച ശേഷം സര്‍വീസ് റോഡിന്റെ അരികിലെ കാനക്കുമുകളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ കയറിയാണ് ബസ് നിന്നത്. ലോറിക്കു പുറകിലുണ്ടായിരുന്ന കാറിലും ബസ് ഇടിച്ചു.   പരിക്കേറ്റ  ബസ് ഡ്രൈവര്‍ വെഞ്ഞാറമൂട് സ്വദേശി ജയകുമാരൻ നായരെ (47) കൊടകരയിൽ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News