അതിരുദ്ര മഹായാഗം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം



കൊടകര  ജനുവരി ഒമ്പതുമുതൽ 19 വരെ വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിൽ നടക്കുന്ന അതിരുദ്രമഹായാഗത്തിന്റെ  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തി.  കൊടകര കെ ആർ കോംപ്ലക്സിൽ ശബരിമല മുൻമേൽശാന്തി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ക്ഷേത്രം  ആചാര്യൻ സത്യധർമൻ അടികൾ  ബ്രോഷർ പ്രകാശനം  നടത്തി. അതിരുദ്രമഹായാഗം ചെയർപേഴ്സൺ ഡോ. ജയശ്രീ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. അതിരുദ്രമഹായാഗം വർക്കിങ്‌ ചെയർമാൻ ശേഖർസ്വാമി അധ്യക്ഷനായി. Read on deshabhimani.com

Related News