ആരോഗ്യ മേള ആസൂത്രണയോഗം



നാട്ടിക തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യമേളയുടെ ആസൂത്രണയോഗം ബ്ലോക്ക്‌  ഹാളിൽ നടന്നു. ബ്ലോക്ക്‌  പ്രസിഡന്റ്‌ കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബി സുരേഷ്‌കുമാർ  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഐ സജിത, സുശീല സോമൻ, വൈസ് പ്രസിഡന്റുമാരായ രജനി ബാബു, പി കെ  അനിത,വി ആർ ജിത്ത്,ബ്ലോക്ക്‌ അംഗങ്ങളായ ജൂബി പ്രദീപ്, ഷൈൻ നെടിയരിപ്പിൽ, കെ ബി സുധ, ലിന്റ സുഭാഷ്ചന്ദ്രൻ, വാസന്തി ദേവലാൽ, എന്നിവർ സംസാരിച്ചു. വിവിധ സർക്കാർ ആരോഗ്യ സേവനങ്ങളെപ്പറ്റിയും പദ്ധതികളെ പറ്റിയും പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News