എന്‍ജിഒ യൂണിയന്‍ 
പതാകജാഥയ്ക്ക് 
ചാലക്കുടിയിൽ സ്വീകരണം



തൃശൂർ കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളന നഗരിയിലേക്കുള്ള  പതാക ജാഥയ്ക്ക് ചാലക്കുടിയിൽ ആവേശോജ്വല സ്വീകരണം നൽകി. സ്വാഗത സംഘം ചെയർമാൻ ഇ എ ജയതിലകൻ അധ്യക്ഷനായി. ജാഥാക്യാപ്‌റ്റൻ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ,  അംഗങ്ങളായ  എ ബഷീർ,  സി എസ്  ശ്രീകുമാർ,  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വി ഫ്രഫുൽ, ജില്ലാസെക്രട്ടറി പി വരദൻ, ജില്ലാ പ്രസിഡന്റ്‌  പി ബി ഹരിലാൽ, ഏരിയ സെക്രട്ടറി മഞ്ചേഷ്‌  എന്നിവർ സംസാരിച്ചു.   ജീവനക്കാരും വിവിധ വർഗ ബഹുജന സംഘടനകളുടെ നേതാക്കളും സ്വീകരണം നൽകി. നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ ചാലക്കുടിയിൽ പര്യടനം നടത്തിയത്.നവകേരളം ജനപക്ഷ സിവിൽ സർവീസ് എന്ന മുദ്രാവാക്യം ഉയർത്തി   27 മുതൽ 30 വരെ തിരുവനന്തപുരത്താണ്‌ സമ്മേളനം. Read on deshabhimani.com

Related News