സഹകരണ പെന്‍ഷന്‍കാരുടെ കലക്ടറേറ്റ് മാര്‍ച്ച്‌

കേരള കോ –-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോ. ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


 തൃശൂർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള കോ –-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോ.  ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. നിർത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കുക, മിനിമം പെൻഷൻ 8000 രൂപയായി വർധിപ്പിക്കുക. മെഡിക്കൽ അലവൻസ് 1000 രൂപയായി ഉയർത്തുക. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെ ഉൾപ്പെടുത്തുക തുടങ്ങിയ   ആവശ്യങ്ങളുന്നയിച്ചായിരുന്നു  ധർണ.  കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്തു.  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌  ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ടി വി ചന്ദ്രമോഹൻ, അസോ.  ജില്ലാ സെക്രട്ടറി ടി മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി ആർ റാഫേൽ, സംസ്ഥാന സെക്രട്ടറി ഏല്യ പി വർക്കി, കെ എം ചാക്കോ, എം എൻ ശശിധരൻ, പി മോഹൻദാസ്, സി വി രംഗനാഥൻ, എ ആർ രാധാകൃഷ്ണൻ, പി രാമചന്ദ്രൻ, എ കെ സതീഷ്‌കുമാർ, സി എൽ ബാബു, എം സി വർഗീസ്, സഹകരണ വെൽഫെയർ ബോർഡ് അംഗം കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News