എം കെ രാമകൃഷ്ണൻ അനുസ്മരണം

സിപിഐ എം അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എം കെ രാമകൃഷ്ണൻ അനുസ്മരണം 
ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു


മാള  സിപിഐ എം മാള ലോക്കൽ  സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയൻ, നിർമാണ തൊഴിലാളി യൂണിയൻ എന്നിവയുടെ ഭാരവാഹിയുമായിരുന്ന എം കെ രാമകൃഷ്ണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ സിഐടിയു ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു. സി എസ് രഘു അധ്യക്ഷ നായി. സി ആർ പുരുഷോത്തമൻ, പി കെ മാധവൻ, ഐ എൻ ബാബു, എൻ വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സിപിഐ എം അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ എം കെ രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.   മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം മാള ഏരിയ സെക്രട്ടറി കെ അരവിന്ദൻ അധ്യക്ഷനായി. 
  ജനതാദൾ നേതാവ് ജോർജ് നെല്ലിശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ പി പ്രവീൺ സ്വാഗതവും അരുൺ പോൾ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News