വാട്ടർ എടിഎം
കുടിവെള്ള പദ്ധതി
നാടിന് സമർപ്പിച്ചു



  നാട്ടിക തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ വാട്ടർ എടിഎം കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ സുഭാഷ് ചന്ദ്രന് കുടിവെള്ളം നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പ്രസിഡന്റ്‌ കെ സി പ്രസാദ് അധ്യക്ഷനായി.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ദിലീപ് കുമാർ,  ബ്ലോക്ക്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മല്ലിക ദേവൻ, കെ ബി സുരേഷ്,മുൻ വൈസ് പ്രസിഡന്റ്‌ ശശികുമാർ ബ്ലോക്ക്  അംഗം കെ ബി സുധ, ജുബി പ്രദീപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. നിമിഷ അജീഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോളിവിജയൻ  നന്ദിയും പറഞ്ഞു Read on deshabhimani.com

Related News