എൻജിഒ യൂണിയൻ കലക്ടറേറ്റ്‌ മാർച്ചും ധർണയും ഇന്ന്



തൃശൂർ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യമുയർത്തി എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ വ്യാഴാഴ്‌ച കലക്ടറേറ്റിലേക്ക്  മാർച്ചും ധർണയും നടത്തും.  പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി  അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളും ഉന്നയിച്ചാണ്‌ മാർച്ച്‌.  പകൽ 11.30ന്‌ പടിഞ്ഞാറേക്കോട്ടയിൽ നിന്ന്‌  പ്രകടനം ആരംഭിക്കും. സിവിൽ  സ്‌റ്റേഷന് മുന്നിലെ ധർണ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്  ഉദ്ഘാടനം ചെയ്യും.       മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News