മൂന്നാംദിനവും പുതിയ കേസില്ല



തൃശൂർ തുടർച്ചയായി മൂന്നാം ദിവസവും ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസില്ല. തൃശൂർ ജില്ലക്കാരായ 16 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നുണ്ട്‌. ഒരാൾ എറണാകുളത്തും ഒരാൾ പാലക്കാട്ടും ചികിത്സയിലുണ്ട്. ജില്ലയിൽ 9523 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 9474 പേരും ആശുപത്രികളിൽ 49 പേരുമാണുള്ളത്. കനത്ത നിരീക്ഷണത്തിന്റെ ഭാഗമായി ഒമ്പതു പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച 54 സാമ്പിൾ അയച്ചു. ഇതുവരെ 1929 സാമ്പിൾ പരിശോധനയ്ക്കയച്ചതിൽ 1822 ഫലം വന്നു. 107 എണ്ണത്തിന്റെ ലഭിക്കാനുണ്ട്. പരിശോധന വ്യാപകമാകുന്നതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള 492 ആളുകളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു. സംശയനിവാരണതിനായി 400 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ വന്നു. 139 പേർക്ക് കൗൺസലിങ് നൽകി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുള്ളവരെയുമടക്കം ശക്തൻ  മാർക്കറ്റിൽ 1675 പേരെയും മത്സ്യമാർക്കറ്റിൽ 1037 പേരെയും ബസ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ 96 പേരെയും സ്ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാറളം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കി. Read on deshabhimani.com

Related News