പികെഎസ് ഓഫീസ് ഫണ്ട്‌: 
25 ലക്ഷം കൈമാറി

പി കെ എസ്‌ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ കെട്ടിട നിർമാണ ഫണ്ട്‌ സംസഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ഏറ്റുവാങ്ങുന്നു


തൃശൂർ പികെഎസ് സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ തൃശൂർ ജില്ലാ കമ്മിറ്റി കൈമാറി. പികെഎസ്   സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ്‌, ജില്ലാ സെക്രട്ടറി കെ വി രാജേഷിൽനിന്ന്‌ തുക  ഏറ്റുവാങ്ങി.   ജില്ലാ പ്രസിഡന്റ്‌  ഡോ. എം കെ സുദർശൻ അധ്യക്ഷനായി.   സംസ്ഥാന വൈസ് പ്രസിഡന്റ്‌  പി കെ ശിവരാമൻ, സംസ്ഥാന ജോ. സെക്രട്ടറി സി കെ ഗിരിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ പുരുഷോത്തമൻ, യു ആർ പ്രദീപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News