ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം ഇന്ന്‌



തൃശൂർ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ലാ സമ്മേളനം ഞായറാഴ്‌ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേരും. രാവിലെ 9.30ന്‌   മന്ത്രി   ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ. നേത്രദാസ് അധ്യക്ഷനാകും. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയാകും. ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ജീവിതശൈലി രോഗങ്ങളും ചെറു ധാന്യങ്ങളും എന്നതാണ്. സമ്മേളനത്തിൽ ചെറുധാന്യങ്ങളുടെ പ്രദർശനവും ചെറുധാന്യങ്ങളുടെ പാചകമത്സരവുമുണ്ടാകും. Read on deshabhimani.com

Related News