പുതിയ രോഗസ്ഥിരീകരണമില്ല



 തൃശൂർ ജില്ലയിൽ പുതിയ കോവിഡ് രോഗസ്ഥിരീകരണമില്ല. ബുധനാഴ്ച ലഭിച്ച അഞ്ച്‌ പരിശോധനഫലങ്ങളും നെഗറ്റീവാണ്. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ 12,462 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 12,425 പേർ വീടുകളിലും 37 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.  31 പേരുടെ സാമ്പിളുകൾ ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 512 പേരുടെ സാമ്പിളുകളാണ് ആകെ പരിശോധനയ്ക്ക് അയച്ചത്.  ഇതിൽ 438 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 74പേരുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. കൺട്രോൾറൂമിലേക്ക് 598 ഫോൺ അന്വേഷണങ്ങൾ വന്നു. സൈക്കോ– സോഷ്യൽ കൗൺസിലർമാർ നൽകുന്ന കൗൺസലിങ് തുടരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറി ഡ്രൈവർമാർ, ക്ലീനർമാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർക്ക് ബോധവൽക്കരണവും സ്ക്രീനിങ്ങും നടത്തി.  ശക്തൻ മാർക്കറ്റിൽ ഇതരസംസ്ഥാന ലോറി ഡ്രൈവർമാർക്കുള്ള സ്ക്രീനിങ് തുടർച്ചയായി സംഘടിപ്പിച്ചു. Read on deshabhimani.com

Related News