പൊങ്ങം നൈപുണ്യ കോളേജ് ജേതാക്കൾ

ജേതാക്കളായ പൊങ്ങം നൈപുണ്യ കോളേജ് ടീം


തൃശൂർ ജില്ലാ പുരുഷ, വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടി ഒന്നാസ്ഥാനവും നൈപുണ്യ അക്കാദമി ചാലക്കുടി രണ്ടാംസ്ഥാനവും പാറമേൽ മാജിക് പാടൂക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ നൈപുണ്യ കോളജ് ഒന്നാംസ്ഥാനവും, തൃശൂർ ഗെയിംസ് അക്കാദമി തൃശൂർ രണ്ടാം സ്ഥാനവും റെയ്സിംഗ് സ്റ്റാർ പാടൂക്കാട് മൂന്നാംസ്ഥാനവും നേടി.  ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വടംവലി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.സി കെ തോമസ് അധ്യക്ഷനായി. മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ് ടി എം രാജീവ് നിർവഹിച്ചു. സംസ്ഥാന അസോസിയേഷൻ നോമിനി എ ജി അനന്തകൃഷ്ണൻ സംസാരിച്ചു. Read on deshabhimani.com

Related News