അതിരുദ്ര മഹായാഗം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്



കൊടകര   കനകമല വട്ടേക്കാട് തപോവനം നവഗ്രഹ ശിവക്ഷേത്രത്തിൽ ജനുവരി ഒമ്പതു മുതൽ 19 വരെ അതിരുദ്ര മഹായാഗം സംഘടിപ്പിക്കുന്നു. സംഘാടക സമിതി ഓഫീസ്‌  ഉദ്ഘാടനം കെ ആർ കോംപ്ലക്സിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ശബരിമല മുൻ മേൽശാന്തി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് ബ്രോഷർ പ്രകാശനം കൊടുങ്ങല്ലൂർ ക്ഷേത്രം ആചാര്യൻ സത്യധർമൻ അടികളും, വെബ് സൈറ്റ് പ്രകാശനം വൈദിക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ഷാജി ശാന്തിയും നിർവഹിക്കും. യാഗ സംഘാടക സമിതി ജനറൽ കൺവീനർ കെ ആർ ദിനേശൻ അധ്യക്ഷനാവും. യാഗ യജമാനൻ അശ്വിനിദേവ്, ജനറൽ കൺവീനർ കെ ആർ ദിനേശൻ, ഐ വി ചന്ദ്രൻ, രഘുനാഥ്‌ കണിയാത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News