കട്ടിലുകൾ വിതരണം ചെയ്തു



കൊടകര  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടകര പഞ്ചായത്ത്‌  വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. കൊടകര കമ്യൂണിറ്റി ഹാളിൽ നടത്തിയ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു.  സ്ഥിരം സമിതി അധ്യക്ഷൻ ജോയ് നെല്ലിശ്ശേരി അധ്യക്ഷനായി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ജി രജീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടെസി ഫ്രാൻസിസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  സ്വപ്ന സത്യൻ, പഞ്ചായത്ത് അംഗങ്ങൾ, അസി. സെക്രട്ടറി പി ആർ ഉഷ, ഐസിഡിഎസ് സൂപ്പർവൈസർ ഒ വി വിനീത എന്നിവർ സംസാരിച്ചു. 2, 21 ,160 രൂപ ചെലവഴിച്ച് ജനറൽ വിഭാഗത്തിലെ വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്.   Read on deshabhimani.com

Related News