6 യുവതികള്‍ക്ക് മംഗല്യവേദിയൊരുക്കി
ഫാ. ജോര്‍ജ്‌ മംഗലന്‍

വിശിഷ്ടാതിഥികള്‍ക്കൊപ്പം വധുവരന്മാര്‍


ചാലക്കുടി നിർധനരായ ആറ് യുവതികൾക്ക് മംഗല്യ വേദിയൊരുക്കി ഫാ. ജോർജ്‌ മംഗലൻ. പരിയാരം പൂവ്വത്തിങ്കൽ സെന്റ് പീറ്റേഴ്‌സ് ഇടവകയിലെ സിവൈഎം സംഘടനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ്  വിവാഹം നടത്തിക്കൊടുത്തത്. വധുവിന് അണിയാനുള്ള സ്വർണവും വസ്ത്രങ്ങളുമടക്കം ഒരു വിവാഹത്തിന് മൂന്നുലക്ഷം രൂപയാണ് ചെലവ്. സുമനസ്സുകളെ കണ്ടെത്തി ഫാ. ജോർജും യുവജനങ്ങളും ചേർന്ന് 18ലക്ഷം രൂപ ഇതിനായി കണ്ടെത്തി. വിവാഹശേഷം പള്ളിയങ്കണത്തിൽ  നടത്തിയ അനുമോദന യോഗം ഫാ. വിൻസെന്റ് ചാലിശേരി ഉദ്‌ഘാടനം ചെയ്തു. ഫാ. ജോർജ്‌ മംഗലൻ അധ്യക്ഷനായി. സനീഷ്‌കുമാർ ജോസഫ്‌ എംഎൽഎ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, ഫാ. ഡേവിസ് അമ്പൂക്കൻ, ആന്റണി തോമസ് എന്നിവർ സംസാരിച്ചു.  ലോക്ഡൗണിൽ  200ഓളം കുടുംബങ്ങൾക്ക് 25 തവണ ഭക്ഷ്യകിറ്റ് നൽകി. രോഗികൾക്ക് ചികിത്സാ സഹായം, ഓട്ടോ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം എന്നിവയും നൽകുന്നു. പരിയാരത്ത് സ്ഥലം വാങ്ങി വീട്‌ നിർമിച്ച  കോളനി  മംഗലൻ കോളനി എന്ന പേരിലാണ് അറിയപ്പെടുന്നത്. Read on deshabhimani.com

Related News