വിദ്യാഭ്യാസ മേഖലയ്ക്ക് 
ഉണര്‍വേകാന്‍ സമഗ്ര പദ്ധതി



തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കും.  ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന വകുപ്പുകളുടെയും സംയോജിത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.  ഭാഷ, ശാസ്ത്രം, കല, കായികം, നാടകം, ചരിത്രാന്വേഷണ യാത്ര, സംഗീതം, സിനിമ, ശുചിത്വം, കൃഷി തുടങ്ങി വിവിധ മേഖലകളെ പഠനവുമായി ബന്ധിപ്പിക്കും. മികവ് കാണിക്കുന്ന കുട്ടികൾ, അധ്യാപകർ എന്നിവർക്കുള്ള അധികപഠന പ്രവർത്തനങ്ങളും ശില്പശാലകളും ഉണ്ടാകും.    അക്കാദമികൾ  സാംസ്‌കാരിക സ്ഥാപനങ്ങൾ, കേരള കലാമണ്ഡലം എന്നിവയുമായി സഹകരിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ പുതിയ പദ്ധതികൾക്ക് രൂപം നൽകും.  പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി   പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ നോഡൽ ഓഫീസറായി അഞ്ചുപേരടങ്ങുന്ന   സബ് കമ്മിറ്റി  തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്  അധ്യക്ഷനായി.     വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ,  സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ലത ചന്ദ്രൻ, കെ എസ് ജയ, കോർപറേഷൻ കൗൺസിലർ സുനിത വിനു, പി കെ രാജൻ , ജില്ലാ ആസൂത്രണ സമിതി ഡെപ്യൂട്ടി ഓഫീസർ ബാബുകുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ശ്രീജ,  ഡോ. ഷീല വിശ്വനാഥൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരിഫാബി,  വി മനോജ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News