ഡിവൈഎഫ്ഐക്ക് ഫാ. ആലപ്പാട്ട് ഫൗണ്ടേഴ്സ് ട്രോഫി സമ്മാനിച്ചു

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ പുരസ്കാരം കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ സമ്മാനിക്കുന്നു


തൃശൂർ  രക്തദാനത്തിൽ മഹനീയ മാതൃക കാണിച്ച് തുടർച്ചയായി അഞ്ചാം വർഷവും സംസ്ഥാന സർക്കാരിന്റെ ഒന്നാംസ്ഥാനം നേടിയ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ  പുരസ്കാരമായി ഫൗണ്ടേഴ്സ് ട്രോഫി സമ്മാനിച്ചു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ ഉപഹാരം സമ്മാനിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ, പ്രസിഡന്റ് ആർ എൽ ശ്രീലാൽ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. മാർഗ്രറ്റ് മേരി, മുതിർന്ന മാധ്യമ പ്രവർത്തകൻ വി എം രാധാകൃഷ്ണൻ , ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, വർഗീസ് കുന്നംപിള്ളി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News