കർഷക ക്ഷേമനിധി ബോർഡ് രജിസ്ട്രേഷൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം

കർഷക ക്ഷേമനിധി ബോർഡ് രജിസ്ട്രേഷൻ ജില്ലാക്യാമ്പയിൻ മന്തി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു


പട്ടിക്കാട് കേരള കർഷക ക്ഷേമനിധി ബോർഡ് അംഗത്വ രജിസ്ട്രേഷൻ ക്യാമ്പയിന്റെ  ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമത്തിന് ഇനിമുതൽ വീട്ടിലിരുന്ന് നേരിട്ട് പണം അടച്ച് ഇൻഷുറൻസ് പുതുക്കാം. പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. കേരള കർഷക ക്ഷേമനിധി ബോർഡ് അസി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വി പി സുധീശൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ ടി ജലജൻ, സുബൈദ അബൂബക്കർ, കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ വി വസന്തകുമാർ, ജില്ലാ കൃഷി ഓഫീസർ സരസ്വതി, കൃഷി അസി. ഡയറക്ടർ സത്യ വർമ, കർഷക ക്ഷേമനിധി ബോർഡ് അഡ്മിനിസ്ട്രേറ്റർ ബി എസ് അരവിന്ദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News