ശ്രീലങ്കന്‍ യുവതിയെയും 
മക്കളെയും കാണാനില്ലെന്ന് പരാതി



പഴയന്നൂർ ശ്രീലങ്കയിൽ നിന്നും പഴയന്നൂരിലെ ഭർത്തൃവീട്ടിലെത്തിയ യുവതിയെയും മക്കളെയും കാണാനില്ലെന്ന്‌  പൊലീസിൽ പരാതി. കോടത്തൂർ നമ്പ്രത്ത് സുജിത്തിന്റെ ഭാര്യ ശാന്തിനി നയനയെയും (30)  നാല്‌ വയസ്സും രണ്ടര വയസ്സുമുള്ള  രണ്ട്‌ മക്കളെയുമാണ് കാണാതായത്.  ആറ്‌ മാസം മുമ്പാണ് ഇവർ  ശ്രീലങ്കയിൽ  നിന്ന് കോടത്തൂരിലെത്തിയത്.  ഭർത്താവ് സുജിത് വിദേശത്താണ്. അവിടെ നിന്നും ശാന്തിനി നയന ശ്രീലങ്കയിലേക്ക് പോയശേഷമാണ് തിരിച്ചു കേരളത്തിലെത്തിയത്. പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News