ഡിവൈഎഫ്ഐ 
യുവജന പ്രതിരോധം



കയ്പമംഗലം ആർഎസ്എസ് ഗൂഢാലോചനയ്‌ക്കു മുന്നിൽ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്‌–- ബിജെപി-–- ലീഗ് കലാപം അവസാനിപ്പിക്കുക തുടങ്ങിയ  മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ  കയ്പമംഗലം ഈസ്റ്റ്‌ മേഖലാ കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു. കാളമുറി സെന്ററിൽ  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ എ ഹസ്ഫൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ വി ബി ബിബിൻ അധ്യക്ഷനായി. അറവുശാലയിൽനിന്ന് ആരംഭിച്ച യുവജന റാലി സിപിഐ എം കയ്പമംഗലം ലോക്കൽ  സെക്രട്ടറി ടി വി സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്ഐ നാട്ടിക ബ്ലോക്ക് പ്രസിഡന്റ്‌ ടി ജി നിഖിൽ, ബി എസ് ശക്തിധരൻ, കെ ബി ഷിബിൻദാസ്,  പി കെ റഫീഖ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News