ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ മെഗാ ഇവന്റ്‌ തൃശൂരിൽ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മെഗാ ഇവന്റ് സംഘാടകസമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ ഏഷ്യയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന  ക്വിസ്‌മത്സരം‘ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌’ ന്റെ സമ്മാനവിതരണം മെഗാ ഇവന്റായി തൃശൂരിൽ നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു.  ജൂൺ 26ന്‌ തൃശൂർ പുഴയ്‌ക്കൽ ലുലു ഹയാത്ത്‌ റീജൻസിയിൽ നടക്കുന്ന ഇവന്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ പങ്കെടുക്കും. സ്‌കൂൾതലംമുതലുള്ള അരക്കോടിയോളം കുട്ടികൾ അണിനിരന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ സംസ്ഥാനതല മത്സരവിജയികളുടെ സംഗമവും കലാ മാമാങ്കവുമാണ്‌ ഹയാത്ത്‌ റീജൻസിയിൽ അരങ്ങേറുന്നത്‌.  ദേശാഭിമാനി തൃശൂർ യൂണിറ്റിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ യു പി ജോസഫ്‌, പി കെ ഷാജൻ, കെ വി നഫീസ, കവി ഡോ. സി രാവുണ്ണി, യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌, അക്ഷരമുറ്റം സംസ്ഥാന കോ–- ഓർഡിനേറ്റർ പ്രദീപ്‌ മോഹൻ, അക്ഷരമുറ്റം ജില്ലാ കൺവീനർ ടോം പനയ്‌ക്കൽ എന്നിവർ സംസാരിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ചെയർമാനായും  ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു. 12 അംഗ രക്ഷാധികാരികളും ആറ്‌ സബ്‌ കമ്മിറ്റിയും അടക്കം അക്കാദമിക്‌–- കല–- സാഹിത്യ രംഗത്തെ പ്രമുഖരുൾപ്പെടെ 250 അംഗ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയും മെഗാ ഇവന്റിന്റെ വിജയത്തിനായി  പ്രവർത്തിക്കും.   Read on deshabhimani.com

Related News