എവിടെയെത്തിയെന്ന്‌ വിദ്യാവാഹൻ പറയും



തൃശൂർ സ്‌കൂൾ വാഹനങ്ങൾ എവിടെയെത്തി എന്നറിയാൻ  വിദ്യവാഹൻ ആപ്പുമായി  മോട്ടർ വാഹന വകുപ്പ്. ആപ്പിലൂടെ സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗം, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാന മാക്കി സ്‌കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്‌ ആപ്പ്.  ഈ  സംവിധാനങ്ങളില്ലാത്ത വാഹനങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകില്ല.   മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഓരോ വാഹനത്തിനു പ്രത്യേക യൂസർനെയിമും ലോഗിനും ലഭ്യമാണ്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈൽ നമ്പറും) ലഭ്യമാകും. ബസ്, യാത്ര തുടങ്ങുന്നതുമുതൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാകും.അതിവേഗമെടുത്താൽ മുന്നറിയിപ്പ് ലഭിക്കും. കുട്ടികൾ വെവ്വേറെ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിൽ വിവരങ്ങൾ ലഭ്യമാകും. മദ്യപിച്ച്‌ വാഹനമോടിച്ചാൽ ബസിലെ സംവിധാനം വഴി  കുട്ടികൾക്ക്‌ രക്ഷിതാക്കളെ അറിയിക്കാം. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും സംവിധാനമുണ്ട്‌. ബുധനാഴ്‌ച  മണ്ണുത്തിയിൽ നടന്ന വാഹന പരിശോധനയിൽ ഇത്തരം സംവിധാനങ്ങളില്ലാത്ത വാഹനങ്ങൾ തിരിച്ചയച്ചു. 
      എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും അവരുടെ സ്കൂൾ വാഹനങ്ങളിലെ എല്ലാ ജിപിഎസ്‌  ഫോൺ നമ്പറും ഒരു നമ്പറിലേക്ക് മാറ്റി വിദ്യാവാഹൻ ആപ്പ് രക്ഷിതാക്കൾക്ക് ഉപയോഗിക്കുന്നതിനായി സൗകര്യം ലഭ്യമാക്കണമെന്ന് ആർടിഒ  കെ കെ സുരേഷ്‌ കുമാർ നിർദേശിച്ചു. Read on deshabhimani.com

Related News