ആറാട്ടുപുഴ പൂരം വെടിക്കെട്ടിന് 
അനുമതിയായി



ചേർപ്പ്   ആറാട്ടുപുഴ പൂരം വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. ക്ഷേത്ര ഉപദേശക സമിതി ജില്ലാ ഭരണകേന്ദ്രത്തിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അപേക്ഷ നിരസിച്ചതിനെത്തുടർന്ന് സമിതി ഹൈക്കോടതിയെ സമീപിച്ചു. സമിതിയുടെ വാദം കേട്ട ഹൈക്കോടതി  തൃശൂർ ജില്ലാ ഭരണകേന്ദ്രത്തിനോട് 28, ഏപ്രിൽ 2, ഏപ്രിൽ 3 തീയതികളിൽ കരിമരുന്ന് പ്രയോഗത്തിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു. Read on deshabhimani.com

Related News