എസ്‌ബിഐയെ തകർക്കുന്ന നടപടിക്ക് 
ഡിവൈഎഫ്‌ഐ താക്കീത്‌

എസ്‌ബിഐയെ തകർക്കുന്ന മാനേജ്‌മെന്റ്‌ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ 
കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്‌ബിഐയെ തകർക്കുന്ന മാനേജ്‌മെന്റ്‌ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി  മാർച്ചും ധർണയും നടത്തി. തേക്കിൻകാട്‌ മൈതാനം തെക്കേഗോപുരനടയിൽനിന്ന്‌ നടുവിലാൽ എസ്‌ബിഐ ഓഫീസിലേക്കായിരുന്നു മാർച്ച്‌. തുടർന്ന്‌ നടന്ന ധർണ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഹസ്സൻ മുബാറക്, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ എസ്‌ സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ്‌  റോസൽരാജ് എന്നിവർ സംസാരിച്ചു. എസ്‌ബിഐയിലെ കരാർവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെയും, ബാങ്കിൽ നിലനിൽക്കുന്ന ജനവിരുദ്ധ നടപടികൾക്കെതിരെയുമാണ്‌ ഡിവൈഎഫ്‌ഐ പ്രക്ഷോഭം സംഘടിപ്പിച്ചത്‌. Read on deshabhimani.com

Related News