വ്യാപാരികളുടെ കലക്ടറേറ്റ്‌ മാർച്ച്‌ 27ന്‌



തൃശൂർ നിർമാണ മേഖലയിൽ നിലനിൽക്കുന്ന സ്‌തംഭനാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത സമരസമിതി  നേതൃത്വത്തിൽ 27ന്‌ കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടിപ്പർ എർത്ത്‌ മൂവേഴ്‌സ്‌  സമിതി, കേരള ടോറസ്‌ ടിപ്പർ അസോസിയേഷൻ, സിമന്റ്‌ പ്രൊഡക്ട്‌സ്‌ ഓണേഴ്‌സ്‌ സമിതി, ഗവ. കോൺട്രാക്‌ടേഴ്‌സ്‌ അസോസിയേഷൻ, രജിസ്‌ട്രേഡ്‌ മെറ്റൽ ക്രഷറർ ഓണേഴ്‌സ്‌ അസോസിയേഷൻ, കൺസ്‌ട്രക്ഷൻ മിഷണറി ഓണേഴ്‌സ്‌ സമിതി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ്‌ മാർച്ച്‌. വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ പടിഞ്ഞാറേകോട്ടയിൽ നിന്ന്‌ മാർച്ച്‌ ആരംഭിക്കും. കേരള ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എം ലെനിൻ, രാജൻ ഡയമണ്ട്‌, എം വി ആന്റണി, ഷിന്റോ റാഫേൽ, ഡേവിസ്‌ നെല്ലിപ്പിള്ളി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News