എപ്പോൾ തുറക്കും 
ഈ സ്‌റ്റേഡിയം?



ചാലക്കുടി ഉദ്‌ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ശക്തം. കിഫ്ബിയിൽനിന്നും അനുവദിച്ച 9.57കോടി രൂപ ചെലവിലാണ് നഗര മധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ചാലക്കുടിയിൽ സ്റ്റേഡിയം നിർമിച്ചത്.  ഉപയോഗിക്കാത്തതിനാൽ സ്റ്റേഡിയവും പരിസരവും ഇപ്പോൾ കാടുകയറി നശിക്കുകയാണ്.  യാചകരും തെരുവ് നായകളും  താവളമടിക്കുയാണിപ്പോൾ.    നഗരസഭ എൽഡിഎഫ്‌ ഭരിക്കുമ്പോഴാണ്‌  സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ പിന്നീട് വന്ന യുഡിഎഫ് ഭരണസമിതി അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ച് സ്റ്റേഡിയം ഏറ്റെടുക്കൽ വൈകിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ പിന്നീട് സ്റ്റേഡിയം ഏറ്റെടുത്തു. എന്നാൽ   ഏറ്റെടുത്തതല്ലാതെ മറ്റ് നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടില്ല.  അഞ്ച് ബാറ്റ്മിന്റൺ കോർട്ട്‌, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഡ്രസ്സിങ്‌ റൂം,  ഡോർമിറ്ററി, ഓഫീസ്, കോൺഫറൻസ് ഹാൾ തുടങ്ങിയവ  സ്റ്റേഡിയത്തിലുണ്ട്‌. ഈ സൗകര്യങ്ങളെല്ലാമുള്ള സ്‌റ്റേഡിയം തുറക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്‌.   Read on deshabhimani.com

Related News