ഇന്ധനക്കൊള്ള, വിലക്കയറ്റം: ജനലക്ഷങ്ങൾ തെരുവിൽ

സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി കൊടുങ്ങല്ലൂർ പോസ്‌റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ 
ധർണ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കും വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങൾക്കുമെതിരെ ജനലക്ഷങ്ങളുടെ ഉജ്വല പ്രതിഷേധം. വർധിപ്പിച്ച ഇന്ധനനികുതി പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി  ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി. തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിൽ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കൊടകരയിൽ മേൽപ്പാലം ജങ്ഷനിൽ   ധർണ ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു.  കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ ശിവരാമൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജി വാസുദേവൻ നായർ, കെ ജെ ഡിക്സൻ, പി കെ കൃഷ്ണൻകുട്ടി, പി തങ്കം, എ ജി രാധാമണി, പി ആർ പ്രസാദൻ, സി എം ബബീഷ്, അഡ്വ. എൻ വി വൈശാഖൻ  തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ചാലക്കുടി- ചാലക്കുടി പോസ്റ്റോഫീസ് മുന്നിൽ ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ . പി കെ ഗിരിജാവല്ലഭൻ, ടി എ ജോണി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, ടി പി ജോണി, പി എം ശ്രീധരൻ, കെ പി തോമസ്, ഇ കെ ശശി, ഇന്ദിര മോഹൻ തുടങ്ങിയവർ സംസാരിച്ചു. മാള മാളയിൽ  ജില്ലാ കമ്മിറ്റി അംഗം പി ബി അനൂപ് ഉദ്ഘാടനം ചെയ്തു. സി എസ് രഘു അധ്യക്ഷനായി. എം രാജേഷ്, ടി കെ സന്തോഷ്, ഗിൽഷാ ശിവജി, പി ആർ രതീഷ്, സി ആർ പുരുഷോത്തമൻ, ചന്ദ്രിക ശിവരാമൻ, ഐ എൻ ബാബു, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, എം കെ വിശ്വംഭരൻ, കെ ആർ റോഷൻ, യു കെ പ്രഭാകരൻ, പി കെ വിജേഷ് എന്നിവർ സംസാരിച്ചു. സമാപന യോഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.  ഡൽഹി സമരത്തിൽ പങ്കെടുത്ത ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, എ കെ രാധാകൃഷ്ണൻ, ഉമ്മർ ഫറൂഖ്, പി ബി ബാബു എന്നിവരെ ആദരിച്ചു. കൊടുങ്ങല്ലൂർ  കൊടുങ്ങല്ലൂർ പോസ്‌റ്റോഫീസിനു മുന്നിൽ   ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ ചന്ദ്രശേഖരൻ അധ്യ ക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ വി രാജേഷ്,  അമ്പാടി വേണു, കെ ആർ ജൈത്രൻ, എ എസ് സിദ്ധാർഥൻ, എം എസ് മോഹനൻ, ടി കെ രാജു, കെ എ അസ്ഫൽ, ഷീജ ബാബു, സി കെ ഗിരിജ, ഷീല രാജ്കമൽ, മുസ്താഖ് അലി, കെ ബി മഹേശ്വരി എന്നിവർ സംസാരിച്ചു. ടി കെ രമേഷ് ബാബു സ്വാഗതം പറഞ്ഞു. നാട്ടിക  വലപ്പാട് ചന്തപ്പടിയിൽ ജില്ലാകമ്മിറ്റിയംഗം പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് അധ്യക്ഷനായി.  അഡ്വ.വി കെ ജ്യോതി പ്രകാശ്,ഐ കെ വിഷ്ണുദാസ് , വി ആർ ബാബു, മഞ്ജുള അരുൺ, കെ ആർ സീത ,കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു സ്വാഗതം പറഞ്ഞു . ഇരിങ്ങാലക്കുട  ഠാണാ പൂതക്കുളം മൈതാനിയിൽ സംസ്ഥാനകമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു.കെ സി പ്രേമരാജൻ അധ്യക്ഷനായി. പ്രൊഫ കെ യു അരുണൻ, കെ പി ദിവാകരൻ, ഉല്ലാസ് കളക്കാട്ട്, അഡ്വ കെ ആർ വിജയ, കെ കെ സുരേഷ്ബാബു, ടി ജി ശങ്കരനാരായണൻ, വിഷ്ണു പ്രഭാകരൻ, ലത ചന്ദ്രൻ, വി എ അനീഷ്, കെ എ ഗോപി എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ സ്വാഗതവും  ഡോ. കെ പി ജോർജ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News