26ന്‌ പ്രധാനമന്ത്രിയുടേയും 
ആഭ്യന്തര മന്ത്രിയുടേയും 
കോലം കത്തിക്കും



തൃശൂർ  കർഷക പ്രക്ഷോഭം 11 മാസം തികയുന്ന 26 ന് ലഖിംപൂർ കൊലയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുനിസിപ്പൽ–- കോർപറേഷൻ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കാൻ സംയുക്ത കർഷകസമിതി ജില്ലാ കമ്മിറ്റി തിരുമാനിച്ചു. വൈകിട്ട് നാല്‌ മുതലാണ്‌ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നത്.    പൊതുയോഗത്തിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ കോലംകത്തിക്കും. ലഖ്നോ ഛലോ മാർച്ചും മഹാപഞ്ചായത്തും സംഘടിപ്പിച്ച് ഉത്തർപ്രദേശിൽ ജനലക്ഷങ്ങൾ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ്‌ സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധം.  കർഷക സമിതി യോഗത്തിൽ കെ  വി വസന്തകുമാർ അധ്യക്ഷനായി.  സംയുക്ത സമിതി കൺവീനർ പി കെ ഡേവിസ്, എ എസ് കുട്ടി, കെ വി സജു, കെ കെ രാജേന്ദ്രബാബു, ജോസ് മുതുക്കാട്ടിൽ, സിദ്ധാർഥൻ പട്ടേപ്പാടം എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News