ദേശാഭിമാനി ക്യാമ്പയിൻ; വരിസംഖ്യ
ഏറ്റുവാങ്ങൽ നാളെമുതൽ



തൃശൂർ ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായുള്ള വാർഷികപത്രം ചേർത്തതിന്റെ ഏരിയതല ഏറ്റുവാങ്ങൽ 25, 26, 27, 28 തീയതികളിൽ നടക്കും.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ മുഴുവൻ ഏരിയകളിൽനിന്നും ഏറ്റുവാങ്ങും. അഴീക്കോടൻദിനമായ സെപ്‌തംബർ 23മുതൽ സിഎച്ച്‌ ദിനമായ ഒക്‌ടോബർ 20വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ ബ്രാഞ്ച്‌, ലോക്കൽ പ്രദേശങ്ങളിൽ ചേർത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്‌റ്റുമാണ്‌ ഏരിയ കേന്ദ്രങ്ങളിൽനിന്ന്‌ ഏറ്റുവാങ്ങുക.  തിങ്കളാഴ്‌ച രാവിലെ പത്തിന്‌ ചേലക്കര ഏരിയയിലെ ദേശാഭിമാനി വാർഷികവരിസംഖ്യ എംഎസ്‌എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്വീകരിക്കും. പകൽ 12ന്‌ വടക്കാഞ്ചേരി സഹ.ബാങ്ക്‌ ഹാളിൽ വടക്കാഞ്ചേരി ഏരിയയുടെയും, പകൽ രണ്ടിന്‌ തൃശൂർ അഴീക്കോടൻ മന്ദിരത്തിൽ തൃശൂർ ഏരിയ കമ്മിറ്റി, നാലിന്‌ ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസിൽ ഒല്ലൂർ ഏരിയ കമ്മിറ്റി, വൈകിട്ട്‌ ആറിന്‌ ചേർപ്പ്‌ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർപ്പ്‌ ഏരിയ കമ്മിറ്റി എന്നിവയ്‌ക്കു കീഴിലെ ലിസ്‌റ്റും സംഖ്യയും ഏറ്റുവാങ്ങും.  ചൊവ്വാഴ്‌ച രാവിലെ പത്തിന്‌ ചാലക്കുടി ഏരിയ കമ്മിറ്റി ഓഫീസിൽ  ചാലക്കുടി ഏരിയ കമ്മിറ്റിയുടെയും  പകൽ 12ന്‌ പുതുക്കാട്‌ സീജി ഓഡിറ്റോറിയത്തിൽ കൊടകര ഏരിയ കമ്മിറ്റി, പകൽ രണ്ടിന്‌ ഇരിങ്ങാലക്കുട എസ്‌എൻ ക്ലബ്‌ ഹാളിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി, നാലിന്‌ ഒല്ലൂക്കര സഹ. ബാങ്ക്‌ ഹാളിൽ മണ്ണുത്തി ഏരിയ കമ്മിറ്റി, വൈകിട്ട്‌ ആറിന്‌ പുഴയ്‌ക്കൽ ഏരിയ കമ്മിറ്റി ഓഫീസിൽ പുഴയ്‌ക്കൽ ഏരിയ കമ്മിറ്റി എന്നിവയുടെ കീഴിൽ ചേർത്ത ലിസ്‌റ്റും സംഖ്യയും സ്വീകരിക്കും.  ബുധനാഴ്‌ച രാവിലെ പത്തിന്‌ കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ  കുന്നംകുളം ഏരിയയിലെയും, പകൽ 12ന്‌ ചാവക്കാട്‌ ഏരിയ കമ്മിറ്റി ഓഫീസിൽവച്ച്‌ ചാവക്കാട്‌ ഏരിയ കമ്മിറ്റിയുടെയും, പകൽ രണ്ടിന്‌ മേച്ചേരിപ്പടി അൽബസറാ ഹാളിൽ മണലൂർ ഏരിയ കമ്മിറ്റിയുടെയും, നാലിന്‌ നാട്ടിക സഹകരണ ബാങ്ക്‌ ഹാളിൽ നാട്ടിക ഏരിയ കമ്മിറ്റിയുടെയും  വൈകിട്ട്‌ ആറിന്‌ കൊടുങ്ങല്ലൂർ  ഏരിയ കമ്മിറ്റി ഓഫീസിൽ കൊടുങ്ങല്ലൂർ ഏരിയയുടെയും ലിസ്‌റ്റും സംഖ്യയും ഏറ്റുവാങ്ങും. വ്യാഴാഴ്‌ച രാവിലെ പത്തിന്‌ മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ മാള ഏരിയകമ്മിറ്റിയുടെ ലിസ്‌റ്റും സംഖ്യയും സ്വീകരിക്കും. Read on deshabhimani.com

Related News